പുഴച്ചാൽ സൗഹൃദ കൂട്ടായ്മ സിമന്റ് ചലഞ്ചിലൂടെ ഹോപ്പിന് കൈതാങ്ങായി

പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെന്ററിന്റെ കെട്ടിട നിർമാണത്തിലേക്ക് 500 ചാക്ക് സിമന്റ് സിമന്റ് ചലഞ്ചിലൂടെ കണ്ടെത്തി ആദ്യ ഗഡുവായി 50000 രൂപ കൈമാറി.

പുഴച്ചാലിൽ ക്ലബ് പരിസരത്ത് വെച്ച് ഉപദേശക സമിതി കാരണവരായ തുപ്പിലിക്കാട് കമ്മു സാഹിബ് ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് നൽകി. 

പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ഇ.കെ. സൈതുബിൻ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദലി ക്ലബ്ബിന് കൃതജ്ഞത അറിയിച്ചു. 

ചടങ്ങിൽ ടി. ഇബ്രാഹീം, ചെമ്പൻ നാസർ, കൊമ്പൻ അസീസ്, കെ എം മൊയ്തീൻ, പി ഫാറൂഖ്, പി എം രകിലേഷ്, ടി സി ലത്തീഫ്, റഫീഖ് ചെമ്പൻ, റഷീദ് കെ, സാദിഖ് പി, പ്രമോദ് പി എം, ബോസ് കെ, അഷ്റഫ് പി, മൊയ്തീൻ സാഹിബ് സി, കുഞ്ഞി കേലു, ഹോപ്പ് ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് എ.പി.മൊയ്തുട്ടി ഹാജി എന്നിവർ സന്നിഹിതരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}