ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പരിപാടികൾക്ക് ഇന്ന് സമാപനമാകും.
തന്ത്രി കൂട്ടല്ലൂർ നാരായണൻ നമ്പൂരിതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ, സർപ്പബലി, ഭഗവതിസേവ, മഹാഗണപതിഹോമം, ഉദയാസ്തമന പൂജ , ശ്രീഭൂതബലി, ചുറ്റുവിളക്ക് എന്നിവ നടത്തപെട്ടു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മേൽശാന്തി കക്കാട് സനൽ നമ്പൂതിരി, എളമ്പുലക്കാട്ട് ആനന്ദ് നമ്പൂതിരി, ജിതേഷ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 6.30 മുതൽ വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.