വേങ്ങര: ലഹരി മുക്ത നാടിനു വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ പോസ്റ്റർ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ബോധവൽക്കരണ ക്ലാസ്, കുടുംബങ്ങളിൽ പ്രതിജ്ഞ, 39 വയോ ക്ലബ്ബുകൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതി, ബോധവൽക്കരണ റാലി, തെരുവ് നാടകം, ഫോട്ടോഗ്രാഫി മത്സരം, ഷൂട്ടൗട്ട് മത്സരം, വയോജനങ്ങളും പുതുതലമുറയും സംഗമം തുടങ്ങിയ പത്തോളം പദ്ധതികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ റഫീഖ് മൊയ്‌ദീൻ, മടപള്ളി മജീദ്, സായംപ്രഭാ ഇമ്പിളിമെന്റങ് ഓഫീസർ ജസീന മോൾ, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.