വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കുറുകപ്പാടം കനാൽ യാങ്കുളം പള്ളി നടപ്പാതയുടെ ഉദ്ഘാടനം മാട്ടിൽ മഹല്ല് പ്രസിഡന്റ് പാറയിൽ സയ്യിദ് ഹാശിം കോയ തങ്ങൾ(കുഞ്ഞു) നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വാർഡ് മെമ്പർ തോട്ടശ്ശേരി മൊയ്‌തീൻ കോയ അധ്യക്ഷതവഹിച്ചു.
മാട്ടിൽ മഹല്ല് കമ്മറ്റി ഭാരവാഹികളും കാരണവർമാരും നാട്ടുകാരുമായ പുല്ലമ്പലവൻ കുഞ്ഞീതുട്ടി ഹാജി, എ കെ കുഞ്ഞി മൊയ്‌ദീൻ(കുഞ്ഞു), ഇ കെ അഹമ്മദ് കുട്ടി(ബാവ), അഞ്ചുകണ്ടൻ കുഞ്ഞിമുഹമ്മദ്, സി വി അലവിഹാജി, എ കെ ഇബ്രാഹിം, പുല്ലമ്പലവൻ ഗഫൂർ, സൈദലവി പൂകുത്ത്, കല്ലൻ ഷുക്കൂർ, മുഹ്‌സിൻ കൂനാരി, കെ മൂസ മുസ്‌ലിയാർ, പി ഇബ്രാഹിം എന്നിവർ പങ്കെടുത്തു.