കൊളപ്പുറം ടൗണിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ റാലി സംഘടിപ്പിച്ചു

എ ആർ നഗർ: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ റാലി സംഘടിപ്പിച്ചു. 

മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ, സക്കീർ ഹാജി, സുരേഷ് മമ്പുറം, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പി കെ സ്വദിഖലി, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബാവ,ദളിത് കോൺഗ്രസ് ഭാരവാഹികളായ അയ്യപ്പൻ പാലാന്തറ, ശ്രീധരൻ കെ, രാമൻ ചെണ്ടപ്പുറായ എന്നിവർ സംസാരിച്ചു. 

കലാം ചൊറു ശാലിൽ, മൊയ്ദീൻ കുട്ടി എവി, സഹീദ് ചുക്കാൻ, മുഹമ്മദ് പി കെ, അലവി ഇവി, ഷെഫീഖ് കരിയാടൻ, അഷ്റഫ് കെ.ടി, മുസ്തഫ പികെ,  ഉസ്മാൻ കെ.ടി, സുരേഷ് ബാബു കൂമൻ ചിന, ബഷീർ കെടി,മതാരി അബു, കുഞ്ഞിമുഹമ്മദ് തെങ്ങിലാൻ, ഹമീദ് കെ ടി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}