വേങ്ങര സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മ പൈതൃക ദിനം ആചരിച്ചു

വേങ്ങര: ഇന്ന് ലോക പൈതൃക ദിനം. പൈതൃക ദിനമായ  ഏപ്രിൽ 18 ന് ഇന്ന് രാവിലെ വേങ്ങര സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങൾ പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ചരിത്രമുറങ്ങുന്ന കുറ്റൂർ എടത്തോള ഭവനം സന്ദർശിച്ചു. എടത്തോള ഭവനത്തിന്റെ ഇപ്പോഴത്തെ അവകാശിയും താമസക്കാരനുമായ എടത്തോള ഗഫൂർ സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളെ സ്വീകരിച്ചു. എടത്തോള ഭവനത്തിന്റെ ചരിത്ര പ്രാധാന്യവും വിശേഷങ്ങളും എടത്തോള ഗഫൂർ കൂട്ടായ്മയിലെ അംഗങ്ങൾക്കായി പങ്ക് വെച്ചു. വേങ്ങരയുടെയും സമീപ പ്രദേശങ്ങളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ  നിറ സാന്നിധ്യങ്ങളായ മൺ മറഞ്ഞ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളുടെ തട്ടകമായിരുന്ന  എടത്തോള ഭവനം  വിസ്‌മൃതിയിലായി പോയ ഒരു സംസ്ക്കാരത്തിന്റെ യും കാലഘട്ടത്തിന്റെയും പ്രതീകം കൂടിയാണ്.നൂറ്റി അൻപതു വർഷത്തിലേറെ പഴക്കമുള്ള ഈ പൈതൃക ഭവനത്തിൽ അമൂല്യ ഗ്രന്ഥങ്ങളുടെയും കൈയെഴുത്ത് പ്രതികളുടെയും വൻ ശേഖരം തന്നെ സൂക്ഷിച്ചിരിക്കുന്നു. 1862 ലെ താളിയോലയിലെ ഴുതിയ ആധാരങ്ങൾ, ബ്രട്ടീഷ് ഗസറ്റുകൾ, 1700 മുതൽ 1900 വരെയുള്ള അറബി-മലയാളം-, തമിഴ്-അറബി ഗ്രന്ഥങ്ങളുടെ ശേഖരം, എന്നിവ ഈ പൈതൃക ഭവനത്തിൽ ഉണ്ട്. 1869 ൽ കൂളിപ്പിലാക്കൽ കുഞ്ഞി മൊയ്‌തു അധികാരിയാണ് ഈ ഭവനം നിർമിച്ചത്.ചരിത്ര പ്രാധാന്യമുള്ള ഈ ഭവനത്തിന്റെയും വസ്തു വകകളുടെയും പരമ്പരാഗത തനിമ ഒട്ടും നഷ്ടപെടാതെ വിസ്‌മൃതിയിലാണ്ട് പോകാതെയും കാത്ത് സൂക്ഷിച്ച് കൊണ്ട് പുതു തലമുറക്ക് ചരിത്രപരമായ അറിവ് പകർന്നു നൽകുന്ന  പാരമ്പര്യത്തിന്റെ പിൻ മുറക്കാരൻ എന്ന നിലക്ക് എടത്തോള ഗഫൂർ എന്നവരെ സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മ പൊന്നാട അണിയിച്ച് ആദരിച്ചു.പൈതൃക യാത്രക്ക് സബാഹ് സ്‌ക്വയർ ഹെൽത്ത്‌ ക്ലബ്‌ യോഗാ സൗഹൃദ കൂട്ടായ്മയുടെ ചീഫ് കോ-ഓർഡിനേറ്റർ അസ്‌കർ മാസ്റ്റർ കുണ്ടു പുഴക്കൽ,ചീഫ് ട്രയിനറും കോ-ഓർഡിനേറ്ററുമായ ബഷീർ പൈക്കാടൻ മീഡിയ കോ-ഓർഡിനേറ്റർ ബഷീർ ലവ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}