മലപ്പുറം: മാനവികതയുടെയും മത സൗഹാർദ്ദത്തിൻ്റെയും വിളനിലമായ മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ പ്രാസ്ഥാനിക സംഗമം പ്രസ്താവിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. നിക്ഷ്പ്ത താല്പര്യങ്ങളുടെ പേരിൽ തികച്ചും അവാസ്തവമായ പ്രസ്താവനകൾ ഇറക്കി ജില്ലയിലെ സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള കുത്സിത നീക്കം എല്ലാ മതക്കാരും ഒറ്റക്കെട്ടായി ചെറുക്കുമെന്നും, ആരും പരിഗണിക്കപ്പെടാതെ പോകുന്ന അവസരത്തിൽ താൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള ശ്രദ്ധ ക്ഷണിക്കൽ മാത്രമായിട്ടേ ഉത്ബുദ്ധ ജനത ഇത് കണക്കാക്കൂ എന്നും അഭിപ്രായപ്പെട്ടു. വാദിസലാമിൽ ചേർന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് വടശ്ശേരി ഹസൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്റാഹീം ബാഖവി മേൽമുറി അധ്യക്ഷത വഹിച്ചു.
സോൺ പ്രസിഡണ്ട് പി.സുബൈർ,എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് എം.ദുൽഫുഖാർ സഖാഫി, സഈദലി സഖാഫി ഖത്തർ, പി.മുഹമ്മദ് സഖാഫി, പി.പി.മുജീബ് റഹ്മാൻ, അബ്ദുറഹീം കരുവള്ളി, ടി.സിദ്ദീഖ് മുസ്‌ലിയാർ, എം.കെ.അബ്ദുൽ അസീസ് ഫൈസി, പി.മൂസക്കുട്ടി ഹാജി, എം.കെ.അഹ്മദ്, റിയാസ് സഖാഫി, ടിപ്പു സുൽത്താൻ അദനി എന്നിവർ സംസാരിച്ചു.