വേങ്ങര: ബ്ലോക്ക് പരിധിയിലെ ഭവന രഹിതരായ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ
സമ്പൂർണ ഭവനപദ്ധതിക്കായി പ്രധാനമന്ത്രി ആവാസ് യോജന പ്ലസ്, പി.എം.എ.വൈ പ്ലസ് ഗുണ
ഭോക്താക്കളുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനായി മൊബൈൽ ആപ്പ് സർവേ തുടങ്ങി.
വേങ്ങര ബ്ലോക്ക്തല ഉദ്ഘാടനം പറപ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ബ്ലോക്ക് പ്രസിഡന്റ്
മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബ
ക്കർ മാസ്റ്റർ അധ്യക്ഷനായി.
പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ മലേക്കാരൻ, ബ്ലോക്ക് സെക്രട്ടറി അനീസ്, പഞ്ചായത്ത് വൈസ് പ്ര
സിഡന്റ് സി. ലക്ഷ്മണൻ, എ.പി ഷാഹിദ, സി. കുഞ്ഞമ്മദ് മാസ്റ്റർ, എച്ച്.ഒ കരുണാകരൻ സി. അയ
മുതു മാസ്റ്റർ, എം.കെ അസീസ്, കെ. കുഞ്ഞിമുഹമ്മദ്, എ.പി മൊയ്തുട്ടി ഹാജി, എ.കെ ഇബ്രാഹീം
കുട്ടി, ഹസീന, ദിവ്യ, കെ.കെ കുഞ്ഞാലസ്സൻ, കെ.മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.