കോട്ടക്കൽ: ജില്ലാ പ്രാസ്ഥാനിക ആസ്ഥാനമായ താജുൽ ഉലമ ടവറിന്റെ ഉദ്ഘാടന സമ്മേളനം പ്രൗഢമാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ നടന്ന് വരുന്നു. മെയ് 1, 2 തീയതികളിലായി എടരിക്കോട് നടക്കുന്ന സമ്മേളനത്തിൽ സാദാത്തുക്കളുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ സുൽത്താനുൽ ഉലമ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ ടവർ രാജ്യത്തിനായി സമർപ്പിക്കും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സമ്മേളനത്തിലേക്കെത്തുന്നവരെ സ്വീകരിക്കുന്നതിനായി വിവിധ പദ്ധതികൾക്ക് പ്രാദേശിക സംഘാടക സമിതി രൂപീകരണ കൺവെൻഷൻ ചേർന്നു.
സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ ചെയർമാനും മുഹമ്മദ് മാസ്റ്റർ ക്ലാരി ജനറൽ കൺവീനറും, സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ ഫിനാൻസ് കൺവീനറും ശറഫുദ്ധീൻ സഖാഫി കുറ്റിപ്പുറം, ഉസ്മാൻ ഹാജി പാലൊളി, അബ്ദുറഹീം മുസ്ലിയാർ പറപ്പൂർ, അബ്ദുറഹ്മാൻ മുസ്ലിയാർ പൊൻമള വൈസ് ചെയർമാൻമാരും ഖാസിം മുസ്ലിയാർ തെന്നല, ആർ. അബ്ദുൽ ഖാദിർ പൊന്മുണ്ടം, അബ്ദുറഹീം ആട്ടീരി, അബ്ദുൽ മാജിദ് അദനി കൺവീനർമാരുമായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികൾ നിലവിൽ വന്നു.
പ്രാദേശിക സംഘാടക സമിതി രൂപീകരണ കൺവെൻഷൻ സുലൈമാൻ ഹാജി ഇന്ത്യനൂർ അധ്യക്ഷത വഹിച്ചു. പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു.
അശ്റഫ് തങ്ങൾ ക്ലാരി, ഉസ്മാൻ ചെറുശ്ശോല , അബ്ദുറഹ്മാൻ മുസ്ലിയാർ പൊൻമള , ശറഫുദ്ധീൻ സഖാഫി കുറ്റിപ്പുറം, മുഹമ്മദ് മാസ്റ്റർ ക്ലാരി, സഈദ് സഖാഫി വാളക്കുളം, നൗഷാദ് സഖാഫി പൊട്ടിപ്പാറ, അബ്ദുൽ മാജിദ് അദനി സംബന്ധിച്ചു.