സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പും ബോധവൽക്കരണവും നടത്തി

അരീക്കുളം: അരീക്കുളത്തെ ജീവകാരുണ്യ പ്രവർത്തനത്തിലെ പകരം വെക്കാനില്ലാത്ത ജനകീയ കൂട്ടായ്മയായ വോയിസ് ഓഫ് അരീക്കുളം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹായത്തോടെ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടത്തി. വേങ്ങര പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഹസീന ബാനു സി.പി ഉദ്ഘാടനം ചെയ്തു. സി ടി മുനീർ അധ്യക്ഷത വഹിച്ചു. ഫക്രുദ്ദീൻ സ്വാഗതം പറഞ്ഞു.

വോയിസ് ഓഫ് അരിക്കുളം വാട്സ്ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം എ കെ മജീദ് സാഹിബ് നിർവഹിച്ചു.

250 ൽ പരം ആളുകളുടെ സാമ്പിളുകൾ ക്യാമ്പിൽ പരിശോധിക്കുകയും വേണ്ട ബോധവൽക്കരണവും നടത്തി.

മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് ക്യാമ്പ് നിയന്ത്രിച്ചു.

ടി പി ഹംസ, ഷെഫീഖ്.എ, ബീരാൻ റഫീഖ്, നൗഷാദ് കുന്നൻ, ഹസീബ് പി, അബ്ദുൽ ഖാദർ വി പി, മൊയ്തീൻ, അൻവർ ടി ടി, മാലിക്ക് കെ കെ,
റഷീദ് ടിപി, ഗഫൂർ ടിപി, സാപ്പു.എ. കെ, അലി  എൻ, അൻസാർ എ കെ, അലി കെ. ടി, ശിഹാബ് കാർലകത്ത്, ബാസിൽ സി. ടി, വടക്കൻ റഷീദ്, അഷ്റഫ് വി പി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}