പരപ്പൻ ചിന: വിഷുദിനത്തിൽ സൗഹൃദ റസിഡൻസിയുടെ രണ്ടാം വാർഷികം സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടി അരങ്ങേറി. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ മുഖ്യ അതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ വിജയൻ എ കെ റസിഡൻസി പ്രസിഡന്റ് അധ്യക്ഷതയും റസിഡൻസി സെക്രട്ടറി സുബ്രഹ്മണ്യൻ എ കെ സ്വാഗതവും നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പരിപാടിയിൽ സബാഹ് കുണ്ടു പുഴക്കൽ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽ ഖാദർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സിപിഐ എം മെമ്പർ ടി കെ നൗഷാദ്, സിപിഐ മെമ്പർ പുഷ്പാങ്കതൻ, ഗിഫ്റ്റ് അയൽകൂട്ടസംഘം കരീം, സന്തോഷ് റാസി ഗോൾഡ്& ഡയമണ്ട്സ് ചെമ്മാട് എന്നിവർ ആശംസ അർപ്പിച്ചു.
സൗഹൃദം റസിഡൻസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ കെ നന്ദി അർപ്പിച്ചു.