വേങ്ങര: മാട്ടിൽ നജാത്തുസ്വിബിയാൻ മദ്രസയിൽ മഹ്ർ ജാനുൽ ബിദായ പ്രവേശനോത്സവം സംഘടിപ്പിച്ചു. സദർ അശ്റഫ് ഉസ്താദ് ഉദ്ഘാടനം നിർവ്വഹിച്ചു. മഹല്ല് പ്രസിഡന്റ് പാറയിൽ കുഞ്ഞു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ ബാവ സ്വാഗതവും ശാക്കിർ മാഹിരി മുഖ്യ പ്രഭാഷണവും നടത്തി. പി. കുഞ്ഞീതുട്ടി ഹാജി പ്രസംഗിച്ചു.
മദ്രസ ഭാരവാഹികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർഥി പങ്കെടുത്തു. ഫവാസ് ഉസ്താദ് നന്ദി രേഖപ്പെട്ടത്തി. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്ക് പാരിതോഷികം നൽകി ആദരിച്ചു.