വേങ്ങര: ശരികളെ ആഘോഷിക്കുന്നു എന്ന പ്രമേയത്തിൽ എസ് എസ് എഫ് അമ്പതിമൂന്നാം വാർഷികത്തിന്റെ ഭാഗമായി വേങ്ങര ഡിവിഷൻ സമ്മേളനം വേങ്ങര വ്യാപാരഭവനിൽ നടന്നു. സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാർത്ഥി റാലിയുടെ ഫ്ലാഗ് ഓഫ് വേങ്ങര പറമ്പിൽ പടിയിൽ എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖവി വെങ്കുളം നിർവഹിച്ചു. വൈകീട്ട് ആരംഭിച്ച ഡിവിഷൻ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ അച്ചടക്കം മുഖ മുദ്രയാക്കണമെന്നും എസ് എസ് എഫ് വിദ്യാർത്ഥി സംഘടനകൾക്ക് എന്നും മാതൃകയാണെന്നെന്നും ഊരകം അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. എസ് എസ് എഫ് വേങ്ങര ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി കെ എം സഖാഫി ഇരിങ്ങല്ലൂർ, മുഷ്ത്താഖ് സഖാഫി (പ്രസിഡന്റ്, മലപ്പുറം ഈസ്റ്റ് ജില്ല), സി കെ എം ഫാറൂഖ് പള്ളിക്കൽ എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദാർ അഹ്സനി മമ്പീതി, ഇബ്രാഹീം ബാഖവി വെങ്കുളം, അബ്ദുറഷീദ് മാസ്റ്റർ ചാലിൽക്കുണ്ട്, യൂസുഫ് സഖാഫി കുറ്റാളൂർ, നസീർ സഖാഫി എന്നിവർ സംബന്ധിച്ചു. ഡിവിഷൻ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും മുനവ്വർ കുഴിപ്പുറം നന്ദിയും അറിയിച്ചു.