കണ്ണമംഗലം: യൂത്ത്കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് Hugs not drugs എന്ന നൂറു ദിന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം തല ക്യാമ്പയിന് തുടക്കം കുറച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി.
അച്ഛനമ്പലം ടൗണിൽ ലഹരിക്ക് എതിരെയുള്ള ചുമരെഴുത്ത് ക്യാമ്പയിനിലൂടെ മണ്ഡലംതല ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പികെ അനഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പികെ സിദ്ധീഖ് ലഹരി വിരുദ്ധ സന്ദേശം നൽകി.
ചേറൂർ മേഖല ചുമരെഴുത്തു ക്യാമ്പയിൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പ്രജിത്ത് ഉദ്ഘാടനം ചെയ്തു. സക്കീർ അലി കണ്ണേത്ത്, പികെ ഫിർദൗസ് മജീദ് ചേറൂർ, പ്രബിൻ എന്നിവർ ആശംസ അറിയിച്ചു.