പറപ്പൂർ കാട്ട്യേക്കാവിൽ മഹാഗുരുതി നാളെ

പറപ്പൂർ: പറപ്പൂർ ഇരിങ്ങല്ലൂർ പുഴച്ചാൽ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിൽ മേടമാസത്തിലെ മുപ്പെട്ടുവെള്ളി ആഘോഷവും ഗുരുതിയും വെള്ളിയാഴ്ച നടക്കും. ദീപാരാധന, പ്രസന്നപൂജ, ക്ഷേത്രപ്രദക്ഷിണം, എഴുന്നള്ളത്ത് എന്നീ പരിപാടികൾക്കുശേഷം മഹാഗുരുതിയർച്ചനയോടെ ചടങ്ങ് സമാപിക്കും. മേൽശാന്തി കൗശമനത്തിഇല്ലത്ത് വിഷ്ണുനാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, പി.എം. ജയേഷ്, പി.എം. രവികുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}