പറപ്പൂർ: ഇർഷാദുൽ അനാം മദ്രസ യിൽ നാല് പതിറ്റാണ്ട് കാലമായി അധ്യാപകനായിരുന്ന ഒകെ അലി ഹസ്സൻ കുട്ടി മുസ്‌ലിയാരുടെ സ്മരണാർത്ഥം പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി ഏർപ്പെടുത്തിയ ഒകെ അലി ഹസ്സൻ കുട്ടി മുസ്ലിയാർ സ്മാരക അവാർഡ് ദാനവും അനുസ്മരണവും നടത്തി.
തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെപി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ആബിദ് സി അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇകെ ഖാലിദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ഇകെ സൈദുബിൻ , ടിപി മുഹമ്മദ് അലി ഹാജി, സി എം മുസ്‌ലിയാർ, ഇകെ സുബൈർ മാസ്റ്റർ, ഹസീബ് ഓടക്കൽ, നൗഷാദ് പികെ, വിഎസ് ബഷീർ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. എം ഷെമീം സ്വാഗതവും എകെ അബ്ദുൽ സലാം നന്ദിയും പറഞ്ഞു.