മഅദിൻ കാംപസിൽ ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച

മലപ്പുറം: സർക്കാർ, സ്വകാര്യ ഗ്രൂപ്പുകൾ മുഖേന ഹജ്ജ്-ഉംറ ഉദ്ദേശിക്കുന്നവർക്കായി നടത്തുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗർ മഅദിൻ കാംപസിൽ നടക്കും.

വിവിധ ജില്ലകളിൽനിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നും എത്തുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉൾക്കൊള്ളുന്ന വിധത്തിൽ വിശാലമായ പന്തലാണ് പ്രധാന കാംപസിൽ ഒരുക്കിയിട്ടുള്ളത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. താമസസൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഹജ്ജ് ക്യാമ്പ് ദിവസമായ ചൊവ്വാഴ്ച കെഎസ്ആർടിസിയുടെ മുഴുവൻ ബസ് സർവീസുകൾക്കും സ്വലാത്ത് നഗറിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

രാവിലെ എട്ടുമുതൽ അഞ്ചുവരെ നീളുന്ന ഹജ്ജ് ക്യാമ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും.

ഹജ്ജ് പണ്ഡിതൻ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ക്ലാസിന് നേതൃത്വംനൽകും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹീം ബാഖവി മേൽമുറി, അബൂശാക്കിർ സുലൈമാൻ ഫൈസി എന്നിവർ സംശയനിവാരണം നടത്തും.

കഅബയുടെ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിനായി മാതൃകാ കഅബയുടെ സഹായത്തോടെ മഖാമു ഇബ്‌റാഹീം, സ്വർണപ്പാത്തി, ഹിജ്ര് ഇസ്മാഈൽ, ഹജറുൽ അസ്വദ് തുടങ്ങിയ വിവിധ ഭാഗങ്ങൾ ഹാജിമാർക്ക് പരിചയപ്പെടുത്തും. ക്ലോക്ക് റൂം, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. മഅദിൻ ഹോസ്പൈസിന്റെ നേതൃത്വത്തിൽ മെഡിക്കൽ സെന്ററും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവുമുണ്ടാകും. മുഴുവൻ ഹാജിമാർക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണംചെയ്യും. ഹജ്ജ്-ഉംറ; കർമം ചരിത്രം അനുഭവം എന്ന ഖാലിദ് സഖാഫി സ്വലാത്ത് നഗർ രചിച്ച പുസ്തകത്തിന്റെ ഏഴാംപതിപ്പ് പ്രകാശനം ചടങ്ങിൽ നടക്കും. ഫോൺ: 9072310111, 9072310222.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}