വേങ്ങര: കച്ചേരിപ്പടി ഇല്ലിക്കൽചിറ ഖുത്ബുസ്സമാൻ സുന്നി മദ്രസയിൽ വിദ്യാർത്ഥി പ്രതിനിധി തിരഞ്ഞെടുപ്പ് ആവേശത്തോടെ നടന്നു. 100 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാനേജ്മെൻ്റിൻ്റെയും ആവേശഭരിതമായ പങ്കാളിത്തം ശ്രദ്ധേയമായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ 'നക്ഷത്രം', 'നോട്ടുബുക്ക്', 'പേന' എന്നീ ചിഹ്നങ്ങളിൽ യഥാക്രമം മുഹമ്മദ് റാസി, മുഹമ്മദ് അഫ്റഹ്, മുഹമ്മദ് ഷമീൽ എന്നിവർ മത്സരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പെൺകുട്ടികളുടെ വിഭാഗത്തിൽ അതേ ചിഹ്നങ്ങളിൽ ഫാത്തിമ മിൻഹ, ആഷിക ഫർഹാന, ഫാത്തിമ സൻഹ എന്നിവർ മത്സരരംഗത്തെത്തി.
മദ്രസയിലെ മതപ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമേ, ജനാധിപത്യബോധം വളർത്തുന്നതിനും നേതൃഗുണങ്ങൾ വികസിപ്പിക്കുന്നതിനും ഇത്തരമൊരു തിരഞ്ഞെടുപ്പ് പ്രധാനപങ്ക് വഹിക്കുന്നതായി അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.