കോട്ടക്കൽ: മലപ്പുറം വെസ്റ്റ് ജില്ലാ സുന്നി സംഘടനകളുടെ ആസ്ഥാനം എടരിക്കോട് താജുൽ ഉലമ ടവർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാളെ (വെള്ളി) നാടിന് സമർപ്പിക്കും. 2015 ൽ എടരിക്കോട് നടന്ന സമസ്ത കേരള സുന്നി യുവജന സംഘം 60-ാം വാർഷിക സ്മാരകമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാല അധ്യക്ഷനായിരുന്ന മർഹൂം താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാന് ഉള്ളാള്‍ തങ്ങളുടെ നാമധേയത്തിലാണ് ടവര്‍ നിര്‍മ്മിച്ചത്. 40000 സ്ക്വയർ ഫീറ്റിലാണ് ടവർ യാഥാർത്ഥ്യമാകുന്നത്. ദേശീയപാത 66 ൽ നിന്ന് കോട്ടക്കൽ - തിരൂർ സംസ്ഥാന പാതയിലേക്കുള്ള എടരിക്കോട്ടെ എക്സിറ്റ് എൻട്രി പോയിന്റുകൾക്ക് സമീപമാണ് ബഹുമുഖ പദ്ധതികളോടെ ടവർ നിർമ്മാണം പൂർത്തിയായത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ് എം എ, ഐ പി എഫ്, ഐ സി എഫ്, ആർ എസ് സി തുടങ്ങി മുഴുവൻ സുന്നി സംഘടനകളുടെയും വെസ്റ്റ് ജില്ലാ കാര്യാലയങ്ങൾ ആധുനിക രീതിയിൽ ടവറിൽ സംവിധാനിച്ചിട്ടുണ്ട്. മസ്ജിദ്, ഡയാലിസിസ് സെൻറർ, സാന്ത്വന കേന്ദ്രം, മെഡിക്കൽ സെൻറർ, ഡി അഡിക്ഷൻ സെൻറർ, ദഅവാ സെൻ്റർ, സ്റ്റുഡൻസ് ഹോസ്റ്റൽ, എഡ്യൂക്കേഷണൽ ഹബ്ബ്, ഗൈഡൻസ് കോച്ചിംഗ് സെൻറർ, ലൈബ്രറി, റിസർച്ച് സെൻറർ, മീഡിയ സെൻറർ, കൺവൻഷൻ സെൻറർ തുടങ്ങിയ വിശാലമായ സംവിധാനമാണ് താജുൽ ഉലമ ടവറിനു കീഴിൽ ഒരുങ്ങുന്നത്.
ഇന്ന് (വ്യാഴം) വൈകുന്നേരം ആറരക്ക് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സ്നേഹ പ്രഭാഷണം നടത്തും.
നാളെ (വെള്ളി) നടക്കുന്ന താജുൽ ഉലമ ടവർ ഉദ്ഘാടനസമ്മേളനം വെസ്റ്റ് ജില്ലയിലെ പ്രസ്ഥാനത്തിന്റെ ശക്തി തെളിയിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. താജുൽ ഉലമ ടവർ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറിയുമായ മുഹ് യിസ്സുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ എന്നിവര്‍ പ്രാർത്ഥനക്ക് നേതൃത്വം നൽകും. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുൽ അസീസ് സഖാഫി മമ്പാട്, സയ്യിദ് അഹമ്മദ് മുനീറുൽ അഹദൽ അഹ്സനി, ഡോ. ടി അബൂബക്കർ എന്നിവർ പ്രഭാഷണം നടത്തും.
സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി,
പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബൂ ഹനീഫല്‍ ഫൈസി തെന്നല, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, ഒ കെ അബ്ദുറഷീദ് മുസ്ലിയാര് ഒതുക്കുങ്ങല്‍, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, എളങ്കൂർ മുത്തുക്കോയ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, ഹസ്സന് ബാഖവി പല്ലാര്‍, അലി ബാഖവി ആറ്റുപുറം, വടശ്ശേരി ഹസൻ മുസ്ലിയാർ, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, ആറ്റക്കോയ തങ്ങൾ പകര, ഹബീബ് കോയ തങ്ങൾ ചങ്കുവെട്ടി, ചാലിയം എ പി അബ്ദുൽ കരീം ഹാജി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ, സി.പി സൈതലവി മാസ്റ്റർ, മുസ്തഫ മാസ്റ്റർ കോഡൂർ, മജീദ് കക്കാട് തുടങ്ങി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മേളനത്തിന് എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന പാര്‍ക്കിങ്ങിന് വിശാലമായ സൗകര്യവും വളണ്ടിയര്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് ഭാരവാഹികളായ ബഷീർ പറവന്നൂർ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുനീർ പാഴൂർ, അഫ്ളൽ വളാഞ്ചേരി, ഡോ. മുഹമ്മദ് ഫൈള്, ഷുഹൈബ് കൊളത്തൂർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.