പരപ്പനങ്ങാടി: വേങ്ങരയിൽ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിൽ. ബർധമാൻ സ്വദേശികളായ നിലു പണ്ഡിറ്റ് (35), അബ്ദുൾ ബറാൽ (31), ബിർഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്സൈസിന്റെ പിടിയിലായത്.പരപ്പനങ്ങാടി എക്സൈസ് റെയ്‌ഞ്ച് സംഘവും മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ രാത്രികാല പരിശോധനയിലാണ് അറസ്റ്റ്. വേങ്ങരയിലെ പ്രാദേശിക ചില്ലറ കഞ്ചാവ് വിൽപ്പനക്കാർക്ക് കൈമാറാനാണ് ഇതെത്തിച്ചത്. കഞ്ചാവ് വാങ്ങാനെത്തിയ വ്യക്തികളുടെ വിവരം കിട്ടിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പരപ്പനങ്ങാടി റെയ്‌ഞ്ച് ഇൻസ്‌പെക്ടർ കെ.ടി. ഷനൂജ്, ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്‌പെക്ടർ ഷിജുമോൻ എന്നിവർ പറഞ്ഞു.അന്വേഷണത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, സന്തോഷ്, പ്രിവന്റീവ് ഓഫീസർ കെ. ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, നിതിൻ, രാഹുൽരാജ്, ജിഷ്ണാദ്, എക്സൈസ് ഉത്തരമേഖലാ സ്‌ക്വാഡ് അംഗങ്ങളായ സച്ചിൻ, അഖിൽദാസ്, ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു. പ്രതികളെ പരപ്പനങ്ങാടി കോടതി റിമാൻഡ്ചെയ്തു.
12 കിലോ കഞ്ചാവുമായി വേങ്ങരയിൽ മൂന്നുപേർ അറസ്റ്റിൽ
admin