മെയ് 2 ഭീകര വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഊരകത്ത് പൊതുയോഗം സംഘടിപ്പിച്ചു

ഊരകം: രാജ്യ താൽപര്യത്തേക്കാൾ പലർക്കും മതവും രാഷ്ട്രീയവുമാണെന്നും ഭാരതത്തിനകത്തുള്ളവർ തന്നെ ഭീകരാക്രമണത്തെ വെളളപൂശി ഭീകരവാദികൾക്ക് ശക്തി പകരുകയാണെന്നും അയ്യൻകാളി സർവ്വീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.ഉണ്ണി ആരോപിച്ചു. രാജ്യം ഭീകരവാദികളാൽ ഭീഷണി നേരിടുമ്പോൾ അതിനെ ഒന്നിച്ചു നിന്നു ചെറുത്തു തോൽപ്പിക്കാതെ പകരം അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ആരായാലും അംഗീകരിക്കാവില്ലെന്നും അദ്ദേഹം   കൂട്ടി ചേർത്തു. ഹിന്ദു ഐക്യവേദിയുടെ ആഹ്വാനപ്രകാരം മറക്കില്ല മാറാട്, കാക്കും കാശ്മീർ മെയ് 2ഭീകര വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഊരകത്തു സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു. 

മഠത്തിൻ കുളങ്ങര സനാധന ധർമ്മ പാഠശാല പ്രസിഡണ്ട് എം. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് എസ് മലപ്പുറംഖണ്ഡ് സഹസംഘചാലക് കെ.കെ.സുകുമാരൻ വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് എം. ചന്ദ്രൻ, എ.പി. ശ്രീശൻ, ഒ.കെ.രാഹുൽ, എം.ടി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}