വേങ്ങര പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ക്ഷേത്ര ഉത്സവം സമാപിച്ചു

വേങ്ങര: പറപ്പൂർ ഇരിങ്ങല്ലൂർ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് ഉത്സവത്തിന് കൊടി ഇറങ്ങി.ക്ഷേത്രം തന്ത്രി ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ പ്രതിനിധി ഹരിനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്. കാട്ട്യേക്കാവ് പുഴക്കടവിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കാട്ട്യേക്കാവ് ഭഗവതിയും കിരാത മൂർത്തി ദേവനും ആറാടി. തുടർന്ന് താലപ്പൊലിയും പരിവാരങ്ങളുമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളി. തുടർന്ന് ഉത്സവത്തിന് കൊടിയിറങ്ങി. തുടർന്ന് ക്ഷേത്രത്തിന്റെ വടക്കേ വാതിൽക്കലുള്ള ഗുരുതി തറയിൽ മഹാഗുരുതി നടന്നു. ആറാട്ട് സദ്യയോടെ ഈ വർഷത്തെ ഉത്സവം സമാപ്പിച്ചു.

ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, ബോർഡ് അംഗങ്ങളായ വിശ്വനാഥൻ, ജയേഷ്, ബാബുരാജൻ, സുരേഷ് കുമാർ അമ്പാടി ആഘോഷ സമിതി ഭാരവാഹികളായ അമൃത ബാബു, ജയപ്രകാശ്, സുകുമാരൻ, ബിനേഷ്, സുരേഷ് ബാബു പി എം, വിജയകുമാർ, ബാബുരാജ്, രാധാകൃഷ്ണൻ, ശിവദാസൻ ടി, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}