കോട്ടയ്ക്കൽ : കശ്മീലെ ഭീകരാക്രമണം രാജ്യത്തിനും പൗരന്മാർക്കുമെതിരേയുള്ളതാണെന്നും അതിനെ ഒന്നിച്ചുനിന്ന് നേരിടുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സുന്നി പ്രസ്ഥാനങ്ങളുടെ മലപ്പുറം വെസ്റ്റ് ജില്ലാ ആസ്ഥാനമായ താജുൽ ഉലമ ടവർ എടരിക്കോട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പെഹൽഗാം ഭീകരാക്രമണം മതത്തെ കരുവാക്കിയുള്ളതാണെന്നും എന്നാൽ അതിന്റെ രാഷ്ട്രീയ അജൻഡകൾ തിരിച്ചറിയുന്നതിൽ അധികാരികൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ താജുൽ ഉലമ ടവർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിച്ചു. എടരിക്കോട്ടെ ദേശീയപാത എക്സിറ്റ് എൻട്രി പോയിന്റുകൾക്ക് സമീപം തുറന്ന ടവറിൽ ഓഫീസ് സമുച്ചയം, മസ്ജിദ്, ഡയാലിസിസ് സെന്റർ, സാന്ത്വനകേന്ദ്രം, മെഡിക്കൽ സെന്റർ, ഡി അഡിക്‌ഷൻ സെന്റർ, ദഅവാ സെന്റർ, സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ, എജുക്കേഷണൽ ഹബ്ബ്, ഗൈഡൻസ് ആൻഡ് കോച്ചിങ് സെന്റർ, ലൈബ്രറി, റിസർച്ച് സെന്റർ, കൺവെൻഷൻ സെന്റർ തുടങ്ങിയവ തയ്യാറായിവരികയാണ്. സയ്യിദ് സീതിക്കോയ തങ്ങളുടെ പ്രാർഥനയോടെ സമ്മേളനം തുടങ്ങി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു. സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ ആശീർവാദപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ-ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, മാളിയേക്കൽ സുലൈമാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, റഹ്‌മത്തുള്ള സഖാഫി എളമരം, ഇബ്രാഹിം ബാഖവി മേൽമുറി, എം. സ്വാദിഖ് വെളിമുക്ക്, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡോ. ടി. അബൂബക്കർ, അബൂബക്കർ പടിക്കൽ, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി എന്നിവർ പ്രസംഗിച്ചു.
ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, പൊന്മള മൊയ്തീൻകുട്ടി ബാഖവി, അബൂ ഹനീഫൽ ഫൈസി തെന്നല, മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, ഒ.കെ. അബ്ദുറഷീദ് മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുലൈലി, എളങ്കൂർ മുത്തുക്കോയ തങ്ങൾ, ഹബീബ് കോയ തങ്ങൾ, ഹസ്സൻ ബാഖവി പല്ലാർ, ഊരകം അബ്ദുർറഹ്‌മാൻ സഖാഫി, അലി ബാഖവി ആറ്റുപുറം, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, ബാഖിർ ശിഹാബ് തങ്ങൾ കോട്ടയ്ക്കൽ, ആറ്റക്കോയ തങ്ങൾ, ഹബീബ് കോയ തങ്ങൾ, ചാലിയം എ.പി. അബ്ദുൽകരീം ഹാജി, എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം.എ. റഹീം, നാസർ ഹാജി ഓമച്ചപ്പുഴ, മുസ്തഫ കോഡൂർ തുടങ്ങിയവർ പങ്കെടുത്തു.