വേങ്ങര: 2025-26 അധ്യയന വർഷത്തെ തുടക്കം വിദ്യാർത്ഥികൾക്കായി കൂടുതല്‍ പ്രതീക്ഷകളും ലക്ഷ്യങ്ങളുമായാണ് വരുന്നത്. അതിനോടൊപ്പം, അവരുടെ പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നത് അത്യന്തം പ്രധാനമാണ്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും ആവശ്യക്കാർ ആരെന്നത് തിരിച്ചറിയുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി, പുതിയ അധ്യയന വർഷത്തിനായുള്ള പാഠപുസ്തകങ്ങളും പഠന സാമഗ്രികളും ഉൾപ്പടെ നാൽപ്പതോളം കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. വിദ്യാഭ്യാസം ഒരു അവകാശം മാത്രമല്ല, സാമൂഹിക പുരോഗതിയുടെയും അതിന്‍റെ അടിസ്ഥാനശിലയുമാണ് എന്നതിന്റെ ഭാഗമായുള്ള ഈ ചടങ്ങിന് എടയാട്ട് പറമ്പ് പള്ളി പ്രസിഡന്റ് തുപ്പിലിക്കാട്ട് കുഞ്ഞാലസൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്യുകയും ക്ലബ് മെമ്പർമാരായ അസ്‌ലം, ആദിൽ,അനസ്,ഷിഫാൻ,നസീം,സിനാൻ എന്നിവർ സാക്ഷ്യം വഹിക്കുകയും ചെയ്തു.
2025 - 26 അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ കൈമാറി എസ് എഫ് സി പുഴച്ചാൽ
admin