വേങ്ങര: കഴിഞ്ഞ പത്ത് വർഷമായി സ്ത്രീ വിദ്യാഭ്യാസ മേഘലയിൽ യശസ്സ് ഉയർത്തിയ വേങ്ങര അൽ വർദ വിമൻസ് കോളേജിൽ തവാസുൽ വർദാ കുടുംബ സംഗമവും, എസ്. എസ്. എൽ. സി, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥിനികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
അൽ വർദ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ പ്രിയ പത്നി സയ്യിദത്ത് ശബാന ബീവി പാണക്കാട് ഉദ്ഘാടനം നിർവഹിച്ചു. വർദ യൂണിയൻ ജനറൽ സെക്രട്ടറി ഫാത്തിമ. പി അധ്യക്ഷത വഹിച്ചു.
അൽ വർദാ രണ്ടാം വർഷ വിദ്യാർത്ഥിനിയും യൂണിയൻ പേഴ്സണൽ ഡെവലപ്പ്മെന്റ് ബോർഡ് സെക്രട്ടറിയുമായ നൗഫ .പി കോളേജിനെ പരിചയപ്പെടുത്തി സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥിനികളായ ഷഹനാസ് മഹദിയ്യ ഒ പി, ജുമാന മഹദിയ്യ യു. കെ എന്നിവർ തങ്ങളുടെ പഠന കാല ഓർമ്മകൾ പങ്ക് വെച്ചു.
വേദിയിൽ വർദ പ്ലസ് ടു വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മാഷപ്പ് സദസ്സിന്റെ കാതും മനസ്സും ഒരുപോലെ നിറച്ചു. തുടർന്ന് സയ്യിദത്ത് ശബാന ബീവിയുടെ മഹനീയ കരങ്ങളിൽ നിന്നും വിദ്യാർത്ഥിനികൾ ആദരം ഏറ്റുവാങ്ങി.
പ്രശസ്ത ട്രെയിനറും സൈക്കോളജിസ്റ്റുമായ ജമാലുദ്ധീൻ ദാരിമി വിദ്യാർത്ഥിനികളുമായി സംവദിച്ചു.
പരിപാടിയിൽ മഹ്ദിയ്യ, വർദിയ്യ, ഡിഗ്രി ഫൈനൽ, പി. പി. ടി. ടി. സി., അൽ ബിർറ്. ടി. ടി. സി വിദ്യാർത്ഥിനികളുടെ ഫെയർ വെൽ പാർട്ടിയും അവാർഡ്ദാനവും നടന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഡിഗ്രി വിദ്യാർത്ഥിനികളായ ഉമ്മു ഹബീബ, റഷ നസ്റിൻ എന്നിവർ പരിപാടിയുടെ ആങ്കറിംഗ് നിർവ്വഹിച്ചു.
വർദ യൂണിയൻ ചെയർ പേഴ്സൺ ഫാത്തിമ നിബ സ്വാഗതവും പ്രോഗ്രാം സെക്രട്ടറി നാഫിയ നന്ദിയും പറഞ്ഞു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച പ്രോഗ്രാം വൈകീട്ട് മൂന്ന് മണിയോട് കൂടി സമാപിച്ചു.
പ്രമുഖ എ. ഐ ട്രെയിനർ യൂസുഫ് ഹുദവി വാളക്കുളം, പ്രിൻസിപ്പൽ എം. എം നദീർ ഹുദവി, ഷബീർ ഹുദവി, സൈദലവി ഹുദവി തുടങ്ങിയവർ സംസാരിച്ചു. റാഹില ടീച്ചർ, ഹുസ്ന ടീച്ചർ, അംന വഫിയ്യ, ഷഹാന ഷെറിൻ വഫിയ്യ, ആനിഷ മഹ്ദിയ്യ വഫിയ്യ, റംല ബാസിമ സഹ്റവിയ്യ, ജസീല മഹ്ദിയ്യ, തൻസീഹ മഹ്ദിയ്യ, ഫാത്തിമ ജുമാന മഹ്ദിയ്യ, ബദ്റുന്നീസ ടീച്ചർ പങ്കെടുത്തു.