വേങ്ങര: സമഗ്രശിക്ഷാ കേരളം 2024-25 വർഷം വിദ്യാലയങ്ങൾ ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ സുസ്ഥിരപരമായ ഭക്ഷണ രീതി എന്ന തീമിൽ ചേറൂർ പി പി ടി എം വൈ ഹയർസെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. 25000 രൂപയുടെ ക്യാഷ് അവാർഡും മോമെന്റൊയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടിയിൽ നിന്നും പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചെറു ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷ്യമേളയായ മില്ലറ്റ് ഫെസ്റ്റ്, കർക്കിടകകഞ്ഞി വിതരണം, പ്ലാന്റ് പ്രോട്ടീൻ ഫെസ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങളാണ് സ്‌കൂളിനെ സ്റ്റേറ്റ് അവാർഡിന്റെ നേട്ടത്തിലേക്ക് എത്തിച്ചത്.
സുസ്ഥിരപരമായ ഭക്ഷണ രീതി; സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിന്
admin