'ഉയരെ' ഈസ്റ്റ് വില്ലൂർ എം.എസ്.എഫ് സമ്മേളനം ഉജ്ജ്വലമായ പുതു ചരിതം തീർത്തു

കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ  എം.എസ്.എഫ് സമ്മേളനം 
ഉയരെ, ഐക്യം അതിജീവനം അഭിമാനം' എന്ന പ്രമേയത്തിൽ മർഹും ആഷിഖ് ടി.കെ നഗറിൽ നടന്നു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. നാസർ ഉദ്‌ഘാടനം  നിർവ്വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ ആദ്യ സെഷനായ  വിദ്യർത്ഥി സംഗമത്തിൽ 
യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം ഖലീൽവിഷയാവതരണം നടത്തി. 

ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ SSLC ,പ്ലസ് ടു,എൽ.എസ്.എസ്. പരീക്ഷകളിൽ വിജയിച്ച ഡിവിഷനിലെ എഴുപതോളം വിദ്യാർത്ഥികളെയും അനുമോദിക്കുകയും ചെയ്തു.ശേഷം നടന്ന ഇശൽ സന്ധ്യക്ക് ടീം യാക്ക നേതൃത്വം നൽകി.

ഡിവിഷൻ എം.എസ്.എഫ് ജനറൽ സെക്രട്ടറി ഷഹനാദ് പി.ടി അദ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ എം.എസ്.എഫ് പ്രസിഡന്റ് സുഹൈൽ ഖാൻ സ്വാഗതവും ട്രെഷറർ സഈദ് പി.കെ നന്ദിയും പറഞ്ഞു.

ഷാർജ ദൈദ് കെ.എം.സി.സി പ്രസിഡന്റ് മുസ്തഫ കെ.പി,
ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ,എം.എസ്.എഫ് കോട്ടക്കൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി ഫുവാദ്.കെ, എം.എസ്.എഫ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി റമീസ്,ഈസ്റ്റ് വില്ലൂർ ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കരീം മാസ്റ്റർ,ഗ്ലോബൽ കെ.എം.സി. ജനറൽ സെക്രട്ടറി റഫീഖ്.യു തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}