വേങ്ങര എജ്യു എക്‌സ്‌പോ: ഫേസ് ബുക്ക് പേജ് ലോഞ്ചിംഗ്

വേങ്ങര: മെയ് 10ന് വേങ്ങര ജിവിഎച്ച് എസ് എസിൽ നടക്കുന്ന വേങ്ങര എജു എക്സ്പോയുടെ ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് പൊതുപ്രവർത്തകൻ സബാഹ് കുണ്ടുപുഴക്കൽ  നിർവഹിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഇനിമുതൽ ഈ പേജിൽ ലഭിക്കും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.  ഉപരിപഠന-കരിയര്‍ മേഖലയില്‍ ഉയര്‍ന്നതലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന എജ്യു എക്‌സ്‌പോ മൂന്നാമത് എഡിഷനിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 

വിദ്യാർത്ഥികളുടെ ഉപരിപഠനം- കരിയർ  സംബന്ധമായ   സംശയങ്ങള്‍ക്കു വിദഗ്ധർ മറുപടി നൽകും. വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, എസ് വൈ എസ് വേങ്ങര സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റ്, ഐ പി എഫ് വേങ്ങര ചാപ്റ്റര്‍ സംയുക്തമായാണ് എപ്പോ സംഘടിപ്പിക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. 

ചടങ്ങിൽ കെ അബ്ദുൽ റഷീദ്, ജലീൽ കല്ലേങ്ങൽപ്പടി, ഷാഹുൽ ചിനക്കൽ എന്നിവർ സംബന്ധിച്ചു. എക്സ്പോയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് :
 73562 98485
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}