വേങ്ങര: പി എം എസ് എ എം യു പി എസ് വേങ്ങര കുറ്റൂർ സ്‌കൂളിൽ 26 കുട്ടികൾ പരീക്ഷ എഴുതിയതിൽ 19 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. ചിട്ടയായ പരിശീലനവും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കഠിനമായ പരിശ്രമമാണ് ഈ വിജയത്തിന് സഹായിച്ചത്.
വിദ്യാലയത്തിൽ ചേർന്ന അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റർ എ.പി.ഷീജിത്ത്, മാനേജർ കെ.മുഹമ്മദ് ഷരീഫ്, സ്റ്റാഫ് സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ, സീനിയർ അധ്യാപകൻ അസൈൻ കെ.ടി, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.