വെൽഫെയർ പാർട്ടി വാഹന ജാഥ സംഘടിപ്പിച്ചു

വേങ്ങര : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നടത്തുന്ന സാഹോദര്യ കേരള യാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഹമീദ് നയിക്കുന്ന വാഹന ജാഥ മൂലപ്പറമ്പ് അങ്ങാടിയിൽ ജില്ലാ സെക്രട്ടറി കെ.എം. എ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബഷീർ പുല്ലമ്പലവൻ, കുട്ടിമോൻ വേങ്ങര, പഞ്ചായത്ത് സെക്രട്ടറി എം.പി അസൈൻ, ട്രഷറർ അഡ്വ. വി.അബൂബക്കർ സിദ്ദീഖ്, എന്നിവർ സംസാരിച്ചു. വൈകുന്നേരം പുത്തൂരിൽ നിന്നും ആട്ടീരിയിലേക്ക് നടത്തിയ പദയാത്ര മണ്ഡലം പ്രസിഡൻ്റ് പി.പി. കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, മുൻ വാർഡ് മെമ്പർ ടി.റസിയ ടീച്ചർ, ടി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. കെ.പി. അബ്ദുൽ ബാസിത്, ടി.പി.അലവി, എം. കുഞ്ഞാലി , വി.കെ. അബ്ദുൽ ജലീൽ, ഇ. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഹനീഫ വടക്കേതിൽ, അജ്മൽ വലിയപറമ്പ്, ഇല്ലിക്കൽ ഇബ്രാഹിം, മുഹമ്മദ് കുട്ടി വലിയപറമ്പ്, ശബീറലി ആട്ടീരി, എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}