ഊരകം: രാജ്യം ഭരിക്കുന്ന സർക്കാറിന്റെ മുഖമുദ്ര അസഹിഷ്ണുത മാത്രം ആണ് എന്നത് രാജീവ് ഗാന്ധി നടപ്പിലാക്കിയ നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റലിലൂടെ അടക്കം വ്യക്തമാവുന്നത് എന്നും, രാജീവ് ഗാന്ധിക്ക് ജീവൻ നൽകേണ്ടി വന്നത് വിഘടനവാദത്തിന് എതിരിൽ നിലപാട് സ്വീകരിച്ചു എന്നതിനാൽ എന്നത് വർത്തമാനകാല ഭരണാധികാരികൾ മനസ്സിലാക്കി മുന്നോട്ട് പോവുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് പറഞ്ഞു. അതീവ സുരക്ഷ മേഖലയിൽ പോലും തീവ്രവാദികൾ നുഴഞ്ഞു കയറി നമ്മുടെ സഹോദരൻമാരെ കൊലപ്പെടുത്തിയത് കേന്ദ്ര സർക്കാർ സുരക്ഷ കാര്യത്തിൽ കാണിച്ച അലംഭാവമാണ്. ഈ സാഹചര്യത്തിലാണ് രാജീവ്‌ഗാന്ധിയെ വില ഇരുത്തേണ്ടത് എന്നും അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം കെ. മാനു അധ്യക്ഷനായ ചടങ്ങിൽ. എം കെ ഷറഫുദ്ധീൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ എൻ പി. അസൈനാർ, എം. വേലായുധൻ മാസ്റ്റർ, കെ കെ. അബൂബക്കർ മാസ്റ്റർ, വി ടി. അബൂ, എൻ ടി. സക്കീർ ഹുസൈൻ, കെ കെ. മുഹമ്മദ് റാഫി, വള്ളിക്കാടൻ അബ്ദുറഹിമാൻ, യു.ചാത്തൻ എന്നിവർ പ്രസംഗിച്ചു
അസഹിഷ്ണുത മാത്രം മുഖ മുദ്ര -കെഎ.അറഫാത്ത്
admin