വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മീസിൽസ് റുബല്ല ക്യാമ്പയിൻ അവലോകനയോഗം നടന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല. പി അധ്യക്ഷത വഹിച്ചു.
സാമൂഹ്യ ആരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി ഷീല എൻ.സി ക്യാമ്പയിൻ വിശദീകരണം നടത്തി.
മെയ് 19 മുതൽ 27 വരെ സി എച്ച് സി യിലും എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നിലവിൽ ക്യാമ്പയിൻ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ്, പബ്ലിക് റിലേഷൻ ഓഫീസർ നിയാസ് ബാബു സി. എച്, ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി എന്നിവർ സംസാരിച്ചു.