നാടിൻ്റെ പേര് തെറ്റായി നൽകി; പരാതികൾ നൽകിയിട്ടും നടപടി സ്വീക്കരിക്കാത്തതിൽ പ്രതിഷേധിച്ചു

വി കെ പടി: നാടിൻ്റെ പേര് തെറ്റായി നൽകിയ കെ എൻ ആർ സി യുടെ നടപടിക്ക് എതിരെ ഗ്രാമ പഞ്ചായത്ത് റെസലൂഷൻ പാസാക്കി നൽകിയിട്ടും, പല സംഘടനകൾ പരാതി മാസങ്ങളായി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അബ്ദു റഹ്മാൻ നഗർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വി.കെ പടി അങ്ങാടിയിലെ ബോർഡിൽ പേരുകൾ മാറ്റി സ്ഥാപിച്ചു. 

ഇനിയും കെ എൻ ആർ സി യുടെ ഭാഗത്ത് നിന്ന് ബോർഡുകൾ ശരിയാക്കി സ്ഥാപിച്ചില്ലെങ്കിൽ വലിയ പറമ്പ് മുതൽ കൂരിയാട് വരെ ഉള്ള തെറ്റുകൾ ഉള്ള ബോഡുകൾ മാറ്റി യൂത്ത് ലീഗിന്റെ പേരിൽ ബോഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.  

പ്രതിഷേധ ഒട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടണത്ത് നിർവ്വഹിച്ചു. എം.എസ് എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ മുനീർ വിലാശേരി, കെ. കെ സക്കരിയ, സി.കെ ജാബിർ, കെ.കെ മുജീബ്, മുസ്തഫ എടത്തിങ്ങൽ, വാർഡ് ഭാരവാഹികളായ സിദ്ധീഖ് ചോലക്കൻ, സി ഹാഷിം, സാലിഹ് കോയിസ്സൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}