വേങ്ങര: വേങ്ങര പാടത്ത് തോടിനോട് ചേർന്ന് റോഡരികിൽ മാലിന്യം നിക്ഷേപിച്ച ആളെ നാട്ടുകാരുടെ അന്വേഷണത്തിലൂടെ കണ്ടെത്തി.
ഈ പ്രവർത്തി ചെയ്ത വ്യക്തി കുറ്റം ഏറ്റു പറയുകയും കൊണ്ടിട്ട മാലിന്യങ്ങൾ അവിടെ നിന്നും സ്വമേധയാ നീക്കം ചെയ്യുകയും"ഗാന്ധിക്കുന്ന് വാർത്ത" എന്ന വാട്സപ് ഗ്രൂപ്പിലൂടെ ജനങ്ങളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
ഇത്തരം പ്രവർത്തികൾ ആര് ചെയ്താലും പിടിക്കപ്പെടും എന്ന സന്ദേശം മുഴുവൻ പൊതുജനങ്ങൾക്കും നൽകാൻ സാധിച്ചു എന്ന് ഗാന്ധിക്കുന്ന് വാർത്താ ഗ്രൂപ്പ് അഡ്മിൻ വി ടി യാസർ പറയുകയുണ്ടായി. വിഷയം ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ തെളിവ് ശേഖരിക്കാനും ആളെ കണ്ടെത്താനും മുൻകൈ എടുത്ത പ്രമോദ് അന്നങ്ങാടിക്ക് പ്രത്യേകം നന്ദി പറയുകയും അതോടൊപ്പം മുന്നിട്ടറിങ്ങുകയും ആളെ കണ്ടെത്താനായി പരിശ്രമിക്കുകയും ചെയ്ത ടികെ ദിലീപ്, പുളിക്കൽ സുനി, ടി പി ഗഫൂർ, ടി പി സി കുഞ്ഞാലി, വി ടി നാസർ എന്നിവർക്ക് പുറമെ പ്രദേശത്തെ മറ്റ് യുവാക്കൾക്കും സഹകരിച്ച വാർത്താ ഗ്രൂപ്പ് മെമ്പർമാർക്കും നന്ദി അറിയിക്കുകയുമുണ്ടായി.
ലഹരി വിതരണം അടക്കമുള്ള മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരേയും കണ്ടെത്താൻ ഇത്തരം നീക്കങ്ങളിലൂടെ സാധിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.