മലർവാടി ബാലസംഘം ഊരകം യൂണിറ്റ് ബാലോത്സവം സംഘടിപ്പിച്ചു

വേങ്ങര: മലർവാടി ബാലസംഘം ഊരകം യൂണിറ്റിന് കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു. 80 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ കോഡിനേറ്റർ നാജിയ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. 

ഡോക്ടർ യാസീൻ ഇസ്ഹാഖ്, നജ്മുന്നജാത്ത്, സഫീന അമീൻ, ഷാക്കിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വ്യത്യസ്ത കാറ്റഗറികളിൽ ആയി 15 ഇനം മത്സരങ്ങളാണ് ബാലോത്സവത്തിൽ ഉണ്ടായിരുന്നത്. കെ. അബൂഹനീഫ, സി.മുഹമ്മദലി , പി. മുഹമ്മദ് അഷറഫ്, ഡോ.സഫ് വാൻ കെ പി, ഹനീഫ് സി, മൈമൂന പാറക്കണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}