വേങ്ങര: വേങ്ങര രാഷ്ട്രീയ ജനതാദൾ ദേശീയതലത്തിൽ നടക്കുന്ന സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി വേങ്ങര മണ്ഡലം കൺവെൻഷൻ വേങ്ങര വ്യാപാരഭവൻ റോഡിൽ പാർട്ടി ആസ്ഥാനത്ത് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ചെമ്പൻ ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ പറങ്ങോടത്ത് മുഹമ്മദ് കോയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വേങ്ങര മണ്ഡലം പ്രസിഡണ്ടായി കെസി സൈതലവി സാഹിബ് കൊളപ്പുറം തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി ശശി കടവത്ത് ട്രഷറായി ടിവി അഷറഫ് വലിയോറയും തെരഞ്ഞെടുക്കപ്പെട്ടു വൈസ് പ്രസിഡണ്ടുമാർ പാറയിൽ ഹനീഫ ചോലക്കൻ അബൂബക്കർ പി മൊയ്തീൻകുട്ടി ജോയിൻ സെക്രട്ടറിമാരായി പാക്കട ജംഷീർ പി ഐ മുഹമ്മദ് കുട്ടി ജില്ലാ കമ്മിറ്റിയിലേക്ക് ചോലക്കൽ അബൂബക്കർ ശിഹാബുദ്ദീൻ ചെമ്പൻ വി മുഹമ്മദ് കുട്ടി പറപ്പൂർ മഞ്ഞക്കണ്ടൻ മുഹമ്മദാലി ഒതുക്കുങ്ങൽ പാറയിൽ ഹനീഫ കൊളപ്പുറം എന്നിവരെയും സംസ്ഥാന കൗൺസിലേക് ചെമ്പൻ ശിഹാബുദ്ദീനെയും തിരഞ്ഞെടുത്തു.
രാഷ്ട്രീയ ജനതാദളിന് പുതിയ മെമ്പർഷിപ്പ് കണക്ക് പ്രകാരം ഒരു കോടി 28 ലക്ഷം എഫക്റ്റീവ് മെമ്പർമാരാണുള്ളത് ദേശീയ തെരഞ്ഞെടുപ്പ് ജൂലായിൽ നടക്കും.