മലപ്പുറം: യുഡിഎഫ് കൺവീനറായി തിരഞ്ഞെടുത്ത അടൂർ പ്രകാശ് പാണക്കാട്ടെത്തി. 11.30-ന് കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളോടൊപ്പമാണ് അടൂർ പ്രകാശ് എത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സ്വീകരിച്ചു. യു.ഡി.എഫ്. കൺവീനറായതിനു ശേഷം ആദ്യമായാണ് അടൂർ പ്രകാശ് മലപ്പുറത്ത് എത്തുന്നത്.
ഒരുമണിക്കൂറോളം നേതാക്കളുമായി സംസാരിച്ചു. രാഷ്ട്രീയകാര്യങ്ങളും ദേശീയപാതയിലെ മണ്ണിടിച്ചിലിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. എംഎൽഎമാരായ പി. അബ്ദുൽഹമീദ്, കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ, ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, അഷ്റഫ് കോക്കൂർ, കെ.പി. മുഹമ്മദ്കുട്ടി, റഷീദ് പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.