പറപ്പൂർ: പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ സ്വതന്ത്ര കർഷക സംഘം കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ നിന്നും പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിജയികളെ കർഷക സംഗം കൂട്ടായ്മ അനുമോദിച്ചു.
ട്രോഫികൾ വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പികെ.അസ്ലു സാഹിബ് വിദ്യാർത്ഥികൾക്ക് നൽകി.
പരിപാടിയിൽ വേങ്ങര മണ്ഡലം കർഷക സംഘം സെക്രട്ടറി സലാം കറുമണ്ണിൽ,പറപ്പൂർ പഞ്ചായത്ത് കർഷക സംഗം പ്രസിഡന്റ് ടി.അബ്ദുൽ വാഹിദ്,ജനറൽ സെക്രട്ടറി ചാലിൽ അലവി,ട്രഷറർ ഇ.കെ അലവികുട്ടി മാസ്റ്റർ,പറമ്പത്ത് മുഹമ്മദ് വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി ടി.പി മുസ്തഫ (മുത്തു) എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.