തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് ആവശ്യപ്പെടുന്ന വിവരങ്ങൾ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ നൽകിയ മറുപടിയിൽ വ്യക്തത കുറവുള്ളതായി വിവരാവകാശ കമ്മീഷണർ കണ്ടെത്തി.
തിരൂരങ്ങാടി നഗരസഭയിലെ തെരുവ് വിളക്കുകളുടെ വർക്കുകളിൽ ആവശ്യപ്പെട്ട രേഖകൾ നൽകുന്നതിൽ കാണിച്ച അവ്യക്തത കുറവും മറുപടി നൽകാത്തതുമാണ് കമ്മീഷണർ ഡോ. സോണിയച്ചൻ പി ജോസഫ് ഉത്തരവ് കിട്ടി ഒരാഴ്ചക്കകം വളരെ വ്യക്തവും കൃത്യവുമായ രീതിയിൽ ഹർജിക്കാരന് നൽകേണ്ടതും ആയതു സംബന്ധിച്ച റിപ്പോർട്ട് 'കമ്മീഷൻ സെക്രട്ടറി മുമ്പാകെ ഹാജരാക്കാനും നിർദ്ദേശിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.
തെരുവ് വിളക്കുകളുടെ പ്രവൃത്തിയിൽ അഴിമതി ആരോപണം കണ്ടുപിടിക്കുന്നതിനായി വിവരശേഖരണം നടത്തുന്നതിനായി പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ട വിവരാവകാശ രേഖക്ക് വിവരങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ ആക്ഷേപം ഉന്നയിച്ച അപ്പീൽ നൽകിയത്
വിവരാവകാശ പ്രവർത്തകനും , സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്തിന്റെ രണ്ടാം'അപ്പിൽ പ്രകാരമുള്ള അപ്പീലിന്മേലാണ് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി മുഹമ്മദ് മുഹ്സിൻ ഉത്തരവ് കിട്ടി എഴ് ദിവസത്തെ സമയപരിധിക്കുള്ളിൽ വിവരം വ്യക്തവും കൃത്യവുമായ മറുപടി നൽകാൻ നൽകാൻ ഉത്തരവ് നൽകിയിരിക്കുന്നത്.