വേങ്ങര എജ്യു എക്‌സ്‌പോ സമാപിച്ചു

വേങ്ങര: എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്കായി എസ് വൈ എസ് വേങ്ങര സോണ്‍ സാംസ്‌കാരികം സമിതി വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ  വേങ്ങര എജ്യു എക്‌സ്‌പോ സമാപിച്ചു. വേങ്ങര ജി വി എച്ച് എസ് എസില്‍ നടന്ന പരിപാടിയിൽ ആയിരത്തിലേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. 

വിജ്ഞാന കേരളം സ്ട്രാറ്റജിക്  അഡ്വൈസർ ഡോ. പി സരിന്‍ എജ്യു ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് വേങ്ങര സോൺ പ്രസിഡന്റ് കെപി യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. 

എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വേങ്ങര മണ്ഡലത്തിലെ വിദ്യാർത്ഥികളെ ചടങ്ങില്‍  അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാളുകളുടെ ഉദ്ഘാടനം കെപിസബാഹ് നിർവഹിച്ചു. 

വിദ്യാഭ്യാസ, കരിയര്‍ മേഖലയിലെ ഭാവി സാധ്യതകളെ കുറിച്ച് വെഫി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സി കെ എം റഫീഖ്, ഈ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സാധ്യതകള്‍ എന്ന വിഷയത്തില്‍ വെഫി കരിയര്‍ കൗണ്‍സിലര്‍ ഉബൈദ് വടകര ക്ലാസെടുത്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് മീരാന്‍, എസ് എം സി ചെയര്‍മാന്‍ കൊളക്കാട്ടില്‍ ബാപ്പുട്ടി, അലിയാർ ഹാജി,  സൽമാൻ പാലാണി, ടി ഫൈസൽ, കെ അബ്ദുൽ റഷീദ്, ഷാഹുൽ ചിനക്കൽ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}