വലിയോറ: ജാമിഅ ദാറുൽ മആരിഫ് അമ്പതാം വാർഷികാഘോഷം മആരിഫ് ജി 50 കോൺഫറൻസ് ഉദ്‌ഘാടന സമ്മേളനം മൂന്ന് സുന്നി സംഘടനാ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്‌ഘാടനം ചെയ്തു.
വൈജ്ഞാനിക സേവന രംഗത്ത് 50 വർഷമായി നിസ്തുലമായ സേവനമാണ് ദാറുൽ മആരിഫ് നടത്തുന്നതെന്നും ധാർമികതയിലൂന്നിയ വിദ്യാഭ്യാസമാണ് പുതിയ കാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അബ്ബാസലി തങ്ങൾ അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം വൈസ് ചെയർമാൻ ശൈഖുന യു. അബ്ദുറഹീം മുസ്‌ലിയാർ കിടങ്ങഴി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (കോഴിക്കോട് ഖാസി) ബിരുദധാരികൾക്കുള്ള സ്ഥാനവസ്ത്ര വിതരണം നടത്തി.
മുഹ് യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഹുജ്ജത്തുൽ ഉലമ എ. നജീബ് മൗലവി, സി എച്ച് ബാവ ഹുദവി പറപ്പൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുസത്താർ സഖാഫി, ഒ കെ അബ്ദുറഷീദ് ബാഖവി കുഴിപ്പുറം എന്നിവർ പ്രസംഗിച്ചു.
ഇരുപത്തിയെട്ട് സൈനി പണ്ഡിതന്മാരും പതിനാറ് ഹാഫിളുകളും സ്ഥാനവസ്ത്രം ഏറ്റുവാങ്ങി.
ഒകെ അബ്ദുൽ അസിസ് ബാഖവി സ്വാഗതവും എ കെ പി നാസർ നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം നടക്കുന്ന സനദ് ദാന സമാപന സമ്മേളനത്തിൽ സുൽത്താനുൽ ഉലമ എ പി അബൂബക്കർ മുസ്‌ലിയാർ, റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, OPM സയ്യിദ് മുത്തുകോയ തങ്ങൾ, സയ്യിദ് ഷിഹാബുദ്ദീൻ ബുഖാരി, സയ്യിദ് ജഅഫർ തുറാബ് തങ്ങൾ, ശൈഖുന യു അബ്ദുറഹീം മുസ്‌ലിയാർ കിടങ്ങഴി, മൂസാൻ കുട്ടി മുസ്‌ലിയാർ, ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും.