സാഹോദര്യ പദയാത്രക്ക് നാളെ വേങ്ങരയിൽ സ്വീകരണം

വേങ്ങര: "നാടിന്റെ നന്മക്കു നമ്മൾ ഒന്നാവുക" സന്ദേശം പകർന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി നയിക്കുന്ന കേരള പദയാത്രക്ക് വേങ്ങര നഗരത്തിൽ ചൊവ്വാഴ്ച സ്വീകരണമൊരുക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒപ്പന, കോൽക്കളി, കൈ കൊട്ടിക്കളി, ബാൻഡ് വാദ്യം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന പദ യാത്രയിൽ വ്യത്യസ്ത പ്ലോട്ടുകളും ഉണ്ടായിരിക്കും.
ജാഥ കാസർകോഡ് വരെയുള്ള ജില്ലകളിലൂടെ സഞ്ചരിച്ചു മെയ്‌ 31ന് കോഴിക്കോട് സമാപിക്കും. 

യാത്രയുടെ വേങ്ങര നിയോജക മണ്ഡലം സ്വീകരണവും പൊതു സമ്മേളനവും നാളെ 4.30ന് പറമ്പിൽ പടിയിൽ നിന്നാരംഭിച്ചു നഗരം ചുറ്റി ടെലഫോൺ എക്സ്ചേഞ്ചിനു എതിർവശത്തെ ഗ്രൗണ്ടിൽ പൊതു സമ്മേളനത്തോടെ സമാപിക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, സംസ്ഥാന വൈസ് പ്രസിഡന്റ്റുമാരായ കെ. എ. ഷഫീഖ്, പി. എ. അബ്ദുൽ ഹക്കീം, ജില്ലാ വൈസ് പ്രസിഡണ്ട്‌ സുഭദ്ര വണ്ടൂർ, സെക്രട്ടറി കെ. എം. എ. ഹമീദ്, മണ്ഡലം പ്രസിഡന്റ്‌ പി. പി. കുഞ്ഞാലി എന്നിവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ കെ എം എ ഹമീദ്, പി. പി. കുഞ്ഞാലി, ബഷീർ പുല്ലമ്പലവൻ, കെ. ഷാക്കിറ, മണ്ഡലം മീഡിയ കൺവീനർ സി. കുട്ടിമോൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}