ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് പറപ്പൂർ രണ്ടാം വാർഡ് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി

പറപ്പൂർ: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് പറപ്പൂർ രണ്ടാം വാർഡ് മുസ്ലിം ലീഗ് യാത്രയയപ്പ് നൽകി. ചടങ്ങ് മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് എ.കെ സിദ്ദീഖ് അധ്യക്ഷ വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 
ചേക്കാലിമാട് മസ്ജിദ് ഇമാം ഇ.കെ ഖാലിദ് ഫൈസി ഹജ്ജ് സന്ദേശം നൽകി. ടി.പി മൊയ്തീൻ കുട്ടി, ഇ.കെ റസ്സൽ ടി.പി ഹനീഫ, എ.കെ മുസ്തഫ. കെ.സെയ്തലവി ഹാജി, കെ.കെ ശരീഫ് തങ്ങൾ, കൊമ്പൻ കുഞ്ഞിമുഹമ്മദ്, എ.കെ സക്കീർ, കൊമ്പൻ അസീസ് എന്നിവർ പ്രസംഗിച്ചു. ഹജ്ജിന് പോകുന്ന വി.എസ് മുഹമ്മദലി, ടി.വി ബഷീർ, കല്ലൻ മുഹമ്മദ് എന്നിവർ മറുപടി പ്രസംഗം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}