വേങ്ങര: ചെറ്റിപ്പുറം മ്മാട്ടിൽ ചെറുകുറ്റിപ്പുറം ശാസ്താഭഗവതി ക്ഷേത്രത്തിൽ ഈ കൊല്ലത്തെ പ്രതിഷ്ഠ വാർഷിക മഹോത്സവം മുൻ വർഷങ്ങളിലെന്നപോലെ മേട മാസത്തിലെ ഉത്രം നക്ഷത്രദിവസമായ മെയ് 7, 8 ബുധൻ, വ്യാഴം ദിവസങ്ങളിൽ ആഘോഷിക്കും, ഏഴാം തിയ്യതി ബുധനാഴ്ച്ച മേല്ശാന്തി ജിത്തു നമ്പൂതിരി യുടെ കർമ്മിക ത്ത ത്തിൽ വിശേഷൽ പൂജകൾ, ദീപരാധന തുടർന്ന് ഭക്തജനങ്ങളുടെ സഹസ്ര ദീപ സമർപ്പണം നടക്കും.
എട്ടിനു പുലർച്ചെ തന്ത്രി കുട്ടല്ലൂർ മനക്കൽ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കർമ്മിക്ത്തതിൽ മഹാഗണപതി ഹോമത്തോടെ മറ്റ് പൂജ ചടങ്ങ്കൾ തുടങ്ങി ഉഷപൂജ, ത്രികാലപൂജ, ഭുവനേശ്വരി പൂജ, ഭഗവത് സേവ, കലശം എന്നിവ നടക്കും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. രാവിലെ ഷൈജു വേങ്ങര ടീമിന്റെ തായമ്പക, ഭക്തി പ്രഭാഷണം, വൈകുന്നേരം കലാപരിപാടികളും തുടർന്ന് ദീപാരാധനക്ക് ശേഷം നൃത്ത നൃത്യങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ മുരളി ചെറുകുറ്റിപ്പുറം, സുബ്റഹ്മണ്യൻ എം പി, കൃഷ്ണൻ പി പി, കേലു ടി പ്രഷിത്, നളിനി, കമലക്ഷി തുടങ്ങിയവർ അറിയിച്ചു.
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് , ഭക്ഷണ മുൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തിയാതായി ആഘോഷക്കമറ്റി അറിയിച്ചു. വാസു എൻ പി, വിജീഷ് സി, സുരേഷ് ടി, സജീഷ് കെ, ജിതിൻ, രാജഗോപാൽ, വിഷ്ണു പ്രസാദ്, ബിനോയ്, ഗിരീഷ് ബാബു, ചന്ദ്രമോഹൻ കെ വി, പ്രമോദ് കൊല്ലേരി അനീഷ് എം പി, അയ്യപ്പൻ കുട്ടി, ചന്ദ്രൻ കെ എം, ശിവകുമാർ ചെമ്മാട്, ഗോപാലകൃഷ്ണൻ കെ സി, ബിന്ദു ടീച്ചർ, സുഷമ കെസി, സബിത, കൃഷ്ണൻ കെ പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.