വേങ്ങര: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. അവധിക്കാലത്തെ കളിചിരികൾക്കിടയിലും പുതിയ അധ്യയനം വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുരുന്നുകൾ. സ്‌കൂൾ വിപണികളും സജീവം. കനത്ത മഴയിലും പുത്തനുടുപ്പും ബാഗും ചെരിപ്പും ബുക്കുകളുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് ഓരോ കടകളിലും. കുരുന്നുകളെ ആകർഷിക്കുന്ന രീതിയിൽ ഇഷ്‌ട കാർട്ടൂൺ കലാപാത്രങ്ങളും ചിത്രങ്ങളുമൊക്കെ പ്രിന്റ് ചെയ്‌ത ബാഗുകളും കുടകളുമാണ് ഇത്തവണയും വിപണിയിലെ താരങ്ങൾ.
അനിമേഷൻ ചിത്രമുള്ള ത്രീ ഡി ബാഗുകൾ, വെള്ളത്തിന്റെ ചൂട് രേഖപ്പെടുത്തുന്ന വാട്ടർ ബോട്ടിൽ, വ്യത്യസ്‌ത രൂപത്തിലുള്ള റബർ, ലൈറ്റുള്ള കുടകൾ, പൗച്ചുകൾ എന്നിങ്ങനെ വിദ്യാർഥികൾക്ക് ആവശ്യമായതെല്ലം വൈവിധ്യങ്ങളോടെ വിപണിയിലുണ്ട്. വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ നൽകാൻ കഴിയുന്നുണ്ട്ന്ന് വേങ്ങരയിലെ കച്ചവടക്കാർ വേങ്ങര ലൈവിനോട് പറഞ്ഞു.