കെസി വേണുഗോപാൽ എംപി കൊളപ്പുറം പുതിയ പാലം സന്ദർശിച്ചു

കൊളപ്പുറം: എഐസിസി ജനറൽ സെക്രട്ടറിയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായ കെസി വേണുഗോപാൽ എംപി കൊളപ്പുറം പുതിയ പാലം സന്ദർശിച്ചു. അരീക്കോട്- പരപ്പനങ്ങാടി സംസ്ഥാന പാതയായ  കൊളപ്പുറം ജംഗ്ഷനിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ സി വേണുഗോപാലിന് സമരസമിതി ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി യും  കൺവീനർ നാസർ മലയിലും നിവേദനം നൽകി.

കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽ കുമാർ എംഎൽഎ ,ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് , ഡി സി സി സെക്രട്ടറി കെ എ അറഫാത്ത് , ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ, മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, പിസി, ഹുസൈൻ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ പുനത്തിൽ ,കരീം കാംബ്രൻ ,ഷെമീർ കാംബ്രൻ ,മൊയ്ദീൻ കുട്ടി മാട്ടറ,സുലൈഖ മജീദ് , പി കെ ഫിർദൗസ് , നിയാസ് പി സി ,എന്നിവർ സംബന്ധിച്ചു.

സ്ഥലം എം പി യുമായി സംസാരിച്ച് വോഡ് ഗാതാഗത ദേശീയപാത ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രി നിതിൻ കഡ്കരി യെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും കെ സി ഉറപ്പ് നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}