തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ.എൽപി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 9 അവാർഡുകൾ ലഭിച്ചു. സ്കൂളിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മികച്ച പ്രവർത്തനങ്ങൾ കാരണമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുൽപ്പെടെ വിവിധ ഏജൻസികളിൽ നിന്ന് അവാർഡുകൾ കിട്ടിയത്. ദേശീയ ഹരിത സേന ജില്ലാതല ഗ്രീൻ സ്കൂൾ അവാർഡ്, ഹരിത കേരള മിഷന്റെ എ പ്ലസ് ഗ്രേഡ്, കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സന് നല്ല പാഠം അധ്യാപക അവാർഡ്, എക്കോ ക്ലബ് കോർഡിനേറ്റർക്കുള്ള അവാർഡ്, സീനിയർ ചേമ്പർ ഇന്റർനാഷണൽ രാഷ്ട്ര നിർമ്മാണ അവാർഡ്, സ്കൂൾ അധ്യാപകൻ എം അഖിലിന് നല്ലപാഠം അധ്യാപക അവാർഡ്, നല്ല പാഠം ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സമഗ്ര ശിക്ഷ അഭിയാന്റെ ജില്ലാതല പരിസ്ഥിതി അവാർഡ്, എന്നീ അവാർഡുകളാണ് കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിൽ ലഭിച്ചത്. പുഞ്ചിരി നിറയട്ടെ എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ കാരുണ്യ യാത്ര, വായന വണ്ടി, നാടിനൊപ്പം നാട്ടാർക്കൊപ്പം, കാരുണ്യ ആട്, വിത്ത് പേപ്പർ പേന ചലഞ്ച്, കടലപ്പൊതി വിതരണം, പ്ലാസ്റ്റിക്കിനെതിരെ തുണി സഞ്ചി വിതരണം, ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവ മികച്ച പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കൊച്ചിയിൽ വച്ച് നടന്ന നല്ലപാഠം സംസ്ഥാന ഗ്രാൻഡ് ഫിനാലെയിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികളായ ഷാസിൽ ഷാൻ, തരുൺ അധ്യാപകരായ പി മുഹമ്മദ് ഹസ്സൻ എം അഖിൽ എന്നിവർ പങ്കെടുത്തു.
പുരസ്‌കാരങ്ങളുടെ നിറവിൽ എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ
admin