മംഗലാപുരത്ത് വെച്ച് ആൾകൂട്ടം തല്ലികൊന്ന മൂച്ചിക്കാടൻ അഷ്റഫിന് നീതികിട്ടണമെന്നാവശ്യപ്പെട്ട്കൊണ്ട് കുടുംബവും ആക്ഷൻകമ്മറ്റിഅംഗങ്ങളും കർണ്ണാടക ഭഖ്യമന്ത്രിയെ ബാഗ്ലൂരിലെ വസതിയിലെത്തി നേരിൻ കണ്ട് പരാതി ബോധിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അന്വേഷണത്തിലെ പാകപിഴവുകൾ ഒഴിവാക്കി കാലതമസം കൂടാതെ നീതി ഉറപ്പാക്കുന്നതിനായി ശക്തമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു. നിതിക്കായി വേണ്ടുന്ന കാര്യങ്ങൾ വേഗത്തിൽ ചെയ്യുമെന്നും ഡി.ജി.പിയുമായി കുടിയാലോചിച്ച് അന്യേഷണം വേഗത്തിലാക്കാമെന്നും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മഞ്ചേശ്വരം എം.എൽ.എ ടി.കെ.എം അഷ്റഫ്, ആക്ഷൻകമ്മറ്റി ചെയർമാൻ നാസർ പറപ്പൂർ, ടി. അബ്ദുൽ ഹഖ്, അഹമ്മദ് പാലപ്പറമ്പിൻ, ബാവ നമ്പ്യാരത്ത്, മാതാപിതാക്കളായ കുഞ്ഞിരു, റുഖിയ,മംഗലാപുരം ആക്ഷൻ കമ്മറ്റി അംഗങ്ങളായ മുൻ മേയർ അഷ്റഫ്, ഷബീർ, ജലിൽ, അഡ്വ. മാധവി എന്നിവർ സന്നിഹിതരായിരുന്നു.
കർണ്ണാടക ഭഖ്യമന്ത്രിയെ ബാഗ്ലൂരിലെ വസതിയിലെത്തി പരാതി ബോധിപ്പിച്ചു
admin