കണ്ണമംഗലം: തോട്ടശ്ശേരിയറ നടുപ്പറമ്പ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ലഹരി വിരുദ്ധ ജന ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചേലക്കോട് അസാസുൽ ഹുദ മദ്രസയിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ സൈക്കോളജിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ നവാസ് കൂരിയാട് ക്ലാസ്സെടുത്തു. ജന ജാഗ്രത സമിതി ചേലക്കോട് ഏരിയ ചെയർമാൻ ഷമീം ടി കെ അധ്യക്ഷത വഹിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, ഇസ്മായിൽ കാവുങ്ങൽ, പി ഇ നസീർമാസ്റ്റർ,പി ഇ ഹബീബ്, അസാസുൽ ഹുദ മദ്രസ്സ ജനറൽ സെക്രട്ടറി എം സി മുസ്തഫ, അഡ്വ: സൈനുദ്ദീൻ കൂർമത്ത് എന്നിവർ സംസാരിച്ചു.
തോട്ടശ്ശേരിയറ നടുപ്പറമ്പ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
admin