കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടകരുടെ യാത്ര 30-ന് അവസാനിക്കും. അതിനിടെ 26 പേരുടെ യാത്ര അനിശ്ചതത്വത്തിലായി. അവസാനഘട്ടത്തിൽ അവസരം ലഭിച്ചവരാണിവർ. 26 പേരുടെ ഹജ്ജ് വിസ നടപടികൾ പൂർത്തിയാകാത്തതാണു പ്രശ്നം. ഇവരുടെ വിസ സൗദി കോൺസുലേറ്റിൽനിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇവർക്ക് വിസ ലഭ്യമാക്കി ഹജ്ജിന് അവസരം ഒരുക്കാൻ അടിയന്തരമായി ഇടപെടണമെന്ന്് ആവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹ്‌മാൻ കേന്ദ്രന്യൂനപക്ഷ മന്ത്രി കിരൺ റിജുവിന് കത്തു നൽകിയിട്ടുണ്ട്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഈ വിഷയം സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയുടെ ശ്രദ്ധയിൽപ്പെടുത്തുകയുംചെയ്തു.കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽനിന്നായി 16,000 ഓളം പേരാണ് ഹജ്ജ് നിർവഹിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നുമുള്ള 442 പേരും കേരളം വഴിയാണ് ഹജ്ജിന് പോകുന്നത്. ഇതിനകം 77 ഷെഡ്യൂളുകളിലായി 15,166 പേർ മക്കയിലെത്തി. 6209 പുരുഷന്മാരും 8957 സ്ത്രീകളും. കരിപ്പൂരിൽനിന്നുള്ള ഹജ്ജ് യാത്ര 22-ന് അവസാനിച്ചു. അവസാനവിമാനം കണ്ണൂരിലേത് 29-ന് പുലർച്ചെ ഒരുമണിക്കും, കൊച്ചിയിലേത് 30-ന് രാത്രി 8.20-നും പുറപ്പെടും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 30-ന് കൊച്ചിയിൽനിന്ന് അവസാനവിമാനം യാത്രയാകുന്നതോടെ കേരളത്തിൽനിന്നുള്ള ഈവർഷത്തെ ഹജ്ജ് യാത്രയ്ക്ക് പരിസമാപ്തിയാകും.